
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇന്ന് തെക്കൻ അന്ധ്രാപ്രദേശിന്റേയും വടക്കൻ തമിഴ്നാടിന്റേയും തീരത്തേയ്ക്ക് എത്തുന്നതോടെ ചെന്നൈയിലും സമീപ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്.
ചെന്നൈയിൽ കനത്ത മഴ നാളെയും തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തെ വെള്ളക്കെട്ടിനെ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചതായി അധികൃതർ അറിയിച്ചു.
Story highlight : Heavy rain in the state today, yellow alert in 9 District.