
കോട്ടയം ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾ പൊട്ടി.
10 പേരെ കാണാതായി, കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളാണ്.
സംഭവസ്ഥലത്തുനിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരുവാൻ പോലും സാധിക്കാത്ത സ്ഥിതിയിലേക്ക് അന്തരീക്ഷം മാറികൊണ്ടിരിക്കുകയാണെന്നും വലിയതോതിൽ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും മൂന്നു വീടുകൾ ഒലിച്ചുപോയെന്നതിനുപുറമേ പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും ആണ് ആണ് എംഎൽഎ പറയുന്നത്.
സമീപകാലത്തെങ്ങും ഇവിടെ ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് സജിമോൻ പറഞ്ഞു.
പ്രദേശത്തെ പ്രധാനപ്പെട്ട കവലകൾ ആയ കൂട്ടിക്കൽ ,ഏന്തയാർ, കൂട്ടകയം കവലകളിലും, കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.ഈ പ്രദേശങ്ങളിലെ റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു.
വീടിൻറെ ടെറസിനു മുകളിൽ ആയി കയറി നിൽക്കുന്ന ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വ്യോമസേനയുടെ സഹായം അഭ്യർത്ഥിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
ഈരാറ്റുപേട്ട മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് മന്ത്രി ഉടനെ എത്തിച്ചേരും എന്ന് അറിയിച്ചിട്ടുണ്ട്.
പൂഞ്ഞാർ ബസ് സ്റ്റോപ്പ് പൂർണമായും വെള്ളത്തിനടിയിലായി.
വർഷങ്ങൾ പഴക്കമുള്ള ഏന്തയാറും മുക്കുളവും തമ്മിൽ ബന്ധിപ്പിക്കുന്നപാലം തകർന്നതായും വിവരം ലഭിച്ചു
News highlights : Heavy rain in kottayam