കൊറോണ പ്രതിസന്ധിയിൽ നിന്നും രാജ്യം മുക്തിനേടി വരുന്നതിനിടെ രാജ്യത്ത് ഡെങ്കിപ്പനി ഭീതിയുളവാക്കുന്നു.
രാജ്യത്ത് ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ഒൻപത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യവിദഗ്ധർ എത്തുന്നു.
പനി പടരുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായുള്ള ലക്ഷ്യത്തോടെയാണ് കേന്ദ്ര ആരോഗ്യവിദഗ്ധർ എത്തുന്നത്.
ഹരിയാന, കേരളം, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മുകശ്മീർ എന്നീ 9 സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്.
ഡെങ്കി വ്യാപനം രൂക്ഷമായ തുടരുന്ന സംസ്ഥാനങ്ങളിൽ എല്ലാവിധ സഹായവും ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
രാജ്യത്ത് ഇതുവരെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 1,161991 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
Story highlight : The Central team visiting 9 states including Kerala due to the spread of dengue fever in the country.