ഓക്സിജൻ ക്ഷാമം മൂലം ഒരാൾപോലും മരിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദം നുണ; ഛത്തീസ്ഗഡ് സർക്കാർ.

Anjana

Updated on:

ഓക്സിജൻ ക്ഷാമം ഛത്തീസ്ഗഡ് സർക്കാർ
ഓക്സിജൻ ക്ഷാമം ഛത്തീസ്ഗഡ് സർക്കാർ

ഓക്സിജൻ ക്ഷാമവിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഛത്തീസ്ഗഡ് സർക്കാർ. ഓക്സിജൻ ക്ഷാമം മൂലം ഒരാൾ പോലും മരിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം നുണയാണെന്ന് ഛത്തീസ്ഗഡ് സർക്കാർ പറഞ്ഞു.

ഇതിനായി ഓഡിറ്റ് തന്നെ നടത്തുമെന്ന് സംസ്ഥാനത്തിന്റെ  ആരോഗ്യമന്ത്രി
ടി.എസ്.സിംഗ്‌ ദേവ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓക്സിജൻ ക്ഷാമത്താൽ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ പറഞ്ഞതിനാലാണ് ചത്തീസ്ഗഢ് സർക്കാരിന്റെ പ്രതികരണം. 

സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ ചത്തീസ്ഗഡ് സർക്കാരിന്റെ കൈവശം ഉണ്ടായിരുന്നെന്നും ഓക്സിജൻ ക്ഷാമം മൂലം ആരും സംസ്ഥാനത്ത്  മരിച്ചിട്ടില്ലെങ്കിലും രേഖകൾ തിരുത്തേണ്ടതായി വന്നാൽ ചെയ്യുമെന്നും ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി പറഞ്ഞു.

Story Highlights: Chattisgarh criticises centre on no oxygen shortage death in covid second phase statement.