Headlines

Kerala News, Market

കേരളത്തിൽ പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നു.

Grocery prices increased

സംസ്ഥാനത്തെ മഴക്കെടുതിയും ഇന്ധന വിലവർദ്ധനയും മൂലം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഞ്ചസാര, അരി, പയർവർഗങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾക്ക് 4 രൂപ മുതൽ 35 രൂപ വരെയാണ് വില വർധിച്ചത്.

വില ഇനിയും വർധിച്ചേക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്.ഒരാഴ്‌ച്ചയ്‌ക്കിടെ 10 മുതൽ 20 ശതമാനം വരെയാണ് സാധനങ്ങളുടെ വിലയിൽ വർധനവ് രേഖപ്പെടുത്തിയത്.

വൻപയർ,മഞ്ഞൾ കടുക്,പുളി, ചായപ്പൊടി, സോപ്പ് തുടങ്ങിയ സാധനങ്ങളുടെ വില ഒറ്റയടിക്കാണ് വർധിച്ചത്.

കോഴിക്കോട്ടെ മൊത്തവിൽപന കേന്ദ്രങ്ങളിൽ ഒരാഴ്ച മുൻപ് വൻപയറിന്റെ വില കിലോയ്‌ക്ക് 90 രൂപയായിരുന്നു.എന്നാലിപ്പോൾ 110 രൂപയ്‌ക്കാണ് വിൽപ്പന നടക്കുന്നത്.

മഞ്ഞൾ കിലോയ്ക്ക് 130 രൂപയിൽ നിന്നും 150 രൂപയായി ഉയർന്നു.കടുകിന് കിലോയ്‌ക്ക് പതിനഞ്ച് രൂപ കൂടി 105 രൂപയായി.

മട്ടയും കുറുവയുമുൾപ്പെടെ എല്ലാ ഇനത്തിൽപ്പെട്ട അരികൾക്കും കിലോയ്‌ക്ക് രണ്ട് രൂപ വീതം വർധിച്ചു.

Story highlight : Grocery prices increased in the state.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts