ഷാരോൺ വധക്കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഗ്രീഷ്മയ്ക്ക് ഇന്ന് ശിക്ഷ വിധിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. ഗ്രീഷ്മ നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്.
പ്രതിഭാഗം ഗ്രീഷ്മയുടെ പ്രായം ഉൾപ്പെടെ കണക്കിലെടുത്ത് പരമാവധി ശിക്ഷയിളവ് നൽകണമെന്ന് വാദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച് വധശിക്ഷ വിധിക്കണമെന്ന നിലപാട് പ്രോസിക്യൂഷൻ സ്വീകരിക്കുമോ എന്നതാണ് നിർണായകം. രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ രാവിലെ നടക്കുന്ന തുടർവാദത്തിന് ശേഷമായിരിക്കും ശിക്ഷാവിധി. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കുറ്റവിമുക്തയാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചിട്ടുണ്ട്. ശിക്ഷാവിധി വന്നതിന് ശേഷമായിരിക്കും ഇത്.
Story Highlights: Greeshma will be sentenced today in the Sharon murder case.