സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ.

Anjana

Gold prices increased
Gold prices increased

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു.ഇന്ന് പവന് 200 രൂപ ഉയർന്നു 36,920 രൂപ ആയി.

4615 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില.ഇന്നലെ 10 ഗ്രാം 22 കാരറ്റ് സ്വർണവില 45900 രൂപയായിരുന്നു.എന്നാൽ ഇതേ വിഭാഗത്തിനു ഇന്നത്തെ സ്വർണവില 46150 രൂപയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഎസിലെ പണപ്പെരുപ്പം 30 വർഷത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയതിനാലാണ് ആഗോളതലത്തിൽ സ്വർണവില കൂടാൻ കാരണമായത്.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,858 ഡോളർ നിലവാരത്തിലാണുള്ളത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായിട്ടുണ്ട്. ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കുക.ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഹാൾമാർക്കുള്ള സ്വർണം വാങ്ങാൻ ശ്രമിക്കുക.

Story highlight : Gold prices increased in the state.