ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. ഇന്ത്യൻ ബാഡ്മിന്റൺ താരം കൃഷ്ണ നഗറാണ് ഇന്ത്യയ്ക്കായി മറ്റൊരു മെഡൽ നേട്ടം കൂടി സ്വന്തമാക്കിയത്.
ബാഡ്മിന്റൺ വ്യക്തിഗത പുരുഷ എസ്എച്ച് 4 വിഭാഗത്തിൽ ഹോങ്കോങ് താരം മാൻ കൈ ചുവുമായുള്ള വാശിയേറിയ പോരാട്ടത്തിലാണ് സ്വർണം നേടിയത്. 21-17,16-21, 21-17 എന്നിങ്ങനെ തകർപ്പൻ സ്കോർ നിലയിലാണ് ഇന്ത്യൻ താരം ആധിപത്യം നേടിയത്.
Wow. What a performance from #IND's @Krishnanagar99 :heart_eyes:
— #Tokyo2020 for India (@Tokyo2020hi) September 5, 2021
The leave that won :flag-in: it's 5th #Gold medal at the #Tokyo2020 #Paralympics :film_projector::point_down:#ParaBadminton pic.twitter.com/dkibiPQhCv
രണ്ടാം സെറ്റിൽ ആധിപത്യം നേടാൻ ഹോങ്കോങ് താരത്തിന് കഴിഞ്ഞെങ്കിലും മറ്റു രണ്ട് സെറ്റുകളിൽ ഇന്ത്യൻ താരം ആധികാരികമായ വിജയം നേടുകയായിരുന്നു. ഇതോടെ കൃഷ്ണ നഗറിന് ഫൈനലിൽ തന്റെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ കഴിഞ്ഞു.
ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം സ്വർണ മെഡൽ നേട്ടമാണിത്. ഇതോടെ 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും നേടി 19 മെഡലുകൾ ഇന്ത്യ ആകെ സ്വന്തമാക്കി.
ഇന്നലെ നടന്ന ടോക്കിയോ പാരാലിമ്പിക്സ് ബാഡ്മിന്റൺ വ്യക്തിഗത പുരുഷ എസ്എൽ 3 വിഭാഗത്തിൽ സ്വർണവും വെങ്കലവും ഇന്ത്യ കരസ്ഥമാക്കിയിരുന്നു.
Story Highlights: Gold in Tokyo Olympics Badminton for India.