അധിക വില നൽകി സംസ്ഥാനത്ത് ഗ്ലൗസുകൾ വാങ്ങി; നഷ്ടം 5.15 കോടി.

Anjana

അധികവിലനൽകി സംസ്ഥാനത്ത് ഗ്ലൗസുകൾ വാങ്ങി
അധികവിലനൽകി സംസ്ഥാനത്ത് ഗ്ലൗസുകൾ വാങ്ങി

കോവിഡ്  പ്രതിരോധത്തിന്റെ  പേരിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ വൻ കൊള്ള. 7 രൂപയുള്ള ഗ്ലൗസുകൾക്ക് 12.15 രൂപ നൽകിയാണ് ഒരുകോടി ഗ്ലൗസുകൾ ഇറക്കുമതി ചെയ്തത്.

സർക്കാർ മാനദണ്ഡങ്ങളോ ഗുണമേന്മയോ പാലിക്കാതെയുള്ള ഇടപാടിൽ ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തൽ. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം 5.75 രൂപയായിരുന്നു ഗ്ലൗസുകളുടെ പരമാവധി വില. എന്നാൽ ഇത് പിന്നീട് പുതുക്കി 7 രൂപയാക്കി വർധിപ്പിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് 12.15 രൂപയ്ക്ക് ഒരു കോടി ഗ്ലൗസുകൾ ഇറക്കുമതി ചെയ്തത്. ഇതോടെ 5.15 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് കൈമാറാനാണ് ഗ്ലൗസുകൾ വാങ്ങിയത്. അഞ്ചു ലക്ഷം ഗ്ലൗസുകൾ വാങ്ങാനുള്ള രണ്ട് ഇൻവോയ്സുകളുടെ മറവിൽ 90 ലക്ഷം ഗ്ലൗസുകൾ ഇറക്കുമതി ചെയ്യുകയായിരുന്നു.

Story Highlights: Gloves scam in kerala.