സംസ്ഥാനത്തെ പാചകവാതക വില വീണ്ടും ഉയർന്നു.

Anjana

സംസ്ഥാനത്തെ പാചകവാതക വില ഉയർന്നു
സംസ്ഥാനത്തെ പാചകവാതക വില ഉയർന്നു

സംസ്ഥാനത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. 25 രൂപ ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിനും 73.50 രൂപ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും വില ഉയർന്നു. ഗാർഹിക സിലിണ്ടറിന് 891.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1692.50 രൂപയുമാണ് ഇന്നത്തെ വില.

രണ്ടാഴ്ച മുൻപ് പാചകവാതക വില 25 രൂപ കൂടിയിരുന്നു. 10 മാസത്തിനിടെ 30 ശതമാനത്തോളം വർധനവാണ് ഗാർഹിക ആവശ്യത്തിനായുളള സിലിണ്ടറിന് ഉണ്ടായത്. ഈ വർഷം മാത്രം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 370 രൂപ വർധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ഇന്ധന വില കുറഞ്ഞു. ഡീസലിന്റെയും പെട്രോളിന്റെയും വിലയിൽ കിഴിവ് വന്നിട്ടുണ്ട്. പെട്രോളിന് 14 പൈസയും, ഡീസലിന് 15 പൈസയുമായാണ് വിലയിൽ കുറവുണ്ടായത്. ഇതോടെ കൊച്ചിയിൽ 93.59 രൂപ ഡീസൽ വിലയും ഒരു ലിറ്റർ പെട്രോളിന് വില 101.49 രൂപയുമായി.

Story highlight : Gas cylinder prices in the state have increased.