ചെന്നൈ∙ രോഗബാധിതയായ അമ്മയെ മദ്യപിച്ചെത്തി സ്ഥിരമായി ഉപദ്രവിക്കുന്ന പിതാവിനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. തിരുപ്പൂർ ഭാരതിദാസൻ നഗറിൽ ഉണ്ടായ സംഭവത്തിൽ ശ്രീരാം (49) ആണ് കൊല്ലപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ശ്രീരാമും ഇയാളുടെ ഭാര്യ ശ്രീരേഖയും ഒരു വസ്ത്രശാലയിലെ കന്റീൻ നടത്തിപ്പുകാരായിരുന്നു. 10–ാം ക്ലാസ് വിദ്യാർഥിയാണ് മകൻ. സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീരാം ഭാര്യയുമായി പ്രശ്നമുണ്ടാക്കുന്നത് കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു.
ഞായറാഴ്ച മദ്യപിച്ചെത്തിയ ശ്രീരാം മാതാവിനെ മർദിക്കുന്നതു കണ്ട മകൻ തടയാൻ ശ്രമിച്ചുവെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്നാണ് കുട്ടി കത്തി ഉപയോഗിച്ച് പിതാവിന്റെ നെഞ്ചിൽ കുത്തേൽപ്പിച്ചത്.
Story highlight : 15 year old boy has stabbed his father to death.