
ഡൽഹിയിൽ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം യുവതിയെ കാറിൽ കയറ്റി കൂട്ടബലാൽസംഗം ചെയ്തു. ഉത്തർപ്രദേശിൽ നിന്നും മടങ്ങിയ 29കാരിയായ യുവതി ബിജ്നോർ നഗരത്തിലെ ബസ്റ്റോപ്പിൽ വച്ചാണ് ബലാത്സംഗത്തിനിരയായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ പോലീസ് കേസെടുത്തില്ലെന്ന് യുവതി പറഞ്ഞു. നഗരത്തിൽനിന്ന് വിജനമായ സ്ഥലത്തെത്തിയപ്പോൾ ബലാൽസംഗത്തിന് ശ്രമിക്കുകയായിരുന്നെന്ന് യുവതി പരാതി നൽകി.
ബഹളം കേട്ട് ഓടിയെത്തിയ ഗ്രാമീണനാണ് തന്നെ രക്ഷിച്ചതെന്നും ശരീരത്തിലെ മുറിവുകളുമായി പോലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോൾ മടങ്ങിപ്പോകാൻ പോലീസ് ആവശ്യപ്പെട്ടതായും യുവതി അറിയിച്ചു.
Story Highlights: Gang Rape in NewDelhi.