Headlines

Kerala News, Market

തുടർച്ചയായി ആറാംദിവസവും ഇന്ധനവില കുതിച്ചുയരുന്നു.

petrol diesel price increase

രാജ്യത്ത് തുടർച്ചയായി ആറാംദിവസമാണ് ഇന്ധന വില വർധിക്കുന്നത്.പെട്രോളിനും ഡീസലിനും 48 പൈസ വരെയാണ് കൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചിയിൽ പെട്രോൾ വില 110 രൂപവരെയായി.പെട്രോൾ ലിറ്ററിന് തിങ്കളാഴ്ച 36 പൈസയാണ് കൂട്ടിയത്.

ഡീസലിന് 38 പൈസ വർധിച്ച്‌ 103.79 രൂപയിലാണ് വില്പന നടക്കുന്നത്.

തിരുവനന്തപുരത്ത് നിലവിലെ പെട്രോൾ വില 112.07 രൂപയും ഡീസൽ വില 105.85 രൂപയുമായി.

കോഴിക്കോട് പെട്രോളിന് 110.18 രൂപയും ഡീസലിന് 104.09 രൂപയുമാണ് ഇന്നത്തെ വില.

ഒരുവർഷത്തിനുള്ളിൽ പെട്രോളിനും ഡീസലിനും 29 രൂപയിലധികം വർധിച്ചുവെന്നാണ് റിപ്പോർട്ട്‌.

പാചകവാതക വിലയും വർധിച്ചുവരികയാണ്.തിങ്കളാഴ്ച വാണിജ്യ ആവശ്യത്തിനായുള്ള 19 കിലോഗ്രാം പാചകവാതക സിലിൻഡറിന്  268 രൂപ കൂട്ടി.

കൊച്ചിയിൽ 1994 രൂപയാണ് നിലവിലെ നിരക്ക്.ഗാർഹിക സിലിൻഡറിന്റെ വില 906.50 രൂപയിൽ തുടരുകയാണ്.

അഞ്ചുകിലോഗ്രാം സിലിൻഡറിന് 73.5 രൂപ വർധിച്ച് 554.5 രൂപയായി മാറി.

Story highlight : Fuel prices increased in the country.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts