ഒക്ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 250 ഓളം പേരെ ഗാസയിൽ തട്ടിക്കൊണ്ടുപോയി തടവിലിടുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് ഒരു വർഷത്തിന് ശേഷമാണ് ഷെമിൻ്റെയും മറ്റ് ബന്ദികളുടെയും മോചനം. ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ നോവ സംഗീതോത്സവത്തിൽ നിന്നാണ് ഷെമും മറ്റ് രണ്ട് പുരുഷന്മാരും ബന്ദികളാക്കപ്പെട്ടത്. 505 ദിവസം ഹമാസിൻ്റെ തടവിൽ ചെലവഴിച്ച ഷെം ഉൾപ്പെടെ ആറ് ഇസ്രായേലി ബന്ദികളെ ഹമാസ് ശനിയാഴ്ച വിട്ടയച്ചിരുന്നു.
വിട്ടയക്കുന്നതിനിടെ ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ചതിന് ഷെം ടോവ് വിശദീകരണം നൽകി. ഹമാസ് അംഗങ്ങൾ പറഞ്ഞതനുസരിച്ചാണ് താൻ ചുംബിച്ചതെന്ന് ഷെം ടോവ് വ്യക്തമാക്കി. വീട്ടിൽ തിരികെ എത്തിയ ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ബന്ദികളാക്കിയവർ കൈ വീശാനും തൻ്റെ അടുത്ത് നിന്നിരുന്നയാളുടെ തലയുടെ മുകളിൽ ചുംബിക്കാനും നിർബന്ധിച്ചുവെന്ന് ഷെം ടോവിൻ്റെ പിതാവ് പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവർ മകനോട് പറഞ്ഞിരുന്നുവെന്നും ഒരാൾ മകന്റെ അടുത്തെത്തി എന്ത് ചെയ്യണമെന്ന് നിർദേശിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാമെന്നും പിതാവ് കാൻ ടിവിയോട് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. വിട്ടയച്ച ആറു ബന്ദികൾക്ക് പകരമായി ഇസ്രയേൽ 602 പലസ്തീനികളെ മോചിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights: Freed Israeli hostage Omar Shem Tov explains his action of kissing Hamas members during his release.