ഇസ്രയേൽ പ്രതിരോധ മന്ത്രാലയം ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയത്തെ പ്രശംസിച്ചു. കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഈ സൈനിക നീക്കത്തെ ഇസ്രയേൽ അഭിനന്ദിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഇസ്രയേൽ ആവർത്തിച്ചു. പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇസ്രയേലും ഇന്ത്യയും സംയുക്തമായി പ്രഖ്യാപിച്ചു.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയ ഡയറക്ടർ ജനറൽ മേജർ ജനറൽ അമീർ ബറാം, ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി ഫോണിൽ സംസാരിച്ചാണ് ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ചത്. സംഭാഷണത്തിൻ്റെ കൂടുതൽ വിവരങ്ങൾ പ്രതിരോധ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വ്യത്യസ്ത യുദ്ധമുറകൾക്കെതിരായ സൈനിക പ്രതികരണമെന്ന നിലയിലാണ് സിന്ദൂർ ദൗത്യം നടപ്പിലാക്കിയത്. ഇതിനു മുൻപും ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.
ഓപ്പറേഷന് സിന്ദൂറിനായി 10 ഉപഗ്രഹങ്ങൾ ഉപയോഗിച്ചു. പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ പ്രത്യാക്രമണമാണ് ഓപ്പറേഷൻ സിന്ദൂർ. കൂടാതെ പരമ്പരാഗത വ്യോമ പ്രതിരോധ സംവിധാനങ്ങളായ പെച്ചോറ മിസൈൽ, ലോവർ എയർ ഡിഫൻസ് തോക്കുകൾ എന്നിവയും ഈ ദൗത്യത്തിൽ ഉപയോഗിച്ചു.
നൂർ ഖാൻ, റഹീം യാർഖാൻ വ്യോമ താവളങ്ങൾ തകർത്തത് കൃത്യതയുടെ തെളിവാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ്’ വ്യോമ പ്രതിരോധ സംവിധാനം ശത്രു ഡ്രോണുകളെ ഫലപ്രദമായി തകർക്കാൻ കഴിഞ്ഞു.
വിദേശ നിർമ്മിത നൂതന ആയുധങ്ങൾ ഉപയോഗിച്ചിട്ടും പാകിസ്താനെക്കാൾ ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യകൾ മികച്ചുനിന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രതിരോധരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇന്ത്യയും ഇസ്രയേലും അറിയിച്ചു.
Story Highlights : Israeli Defence Ministry Lauds Operation Sindoor
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ഇസ്രായേൽ രംഗത്ത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഇസ്രായേൽ അറിയിച്ചു. കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്.
Story Highlights: In response to the Pahalgam attack, Israel lauded India’s Operation Sindoor, affirming its support against terrorism and strengthened defense ties.