Headlines

Kerala News, PSC

സൗജന്യ പി.എസ്.സി പരിശീലനം ഉറപ്പാക്കി ഗവൺമെന്റ് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ.

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. ഡിഗ്രിതല മത്സരപരീക്ഷകൾക്കായി സൗജന്യ പരിശീലനം നൽകുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറു മാസം ദൈർഘ്യമുള്ള ഈ സൗജന്യ പരിശീലന ക്ലാസിൽ പങ്കെടുക്കുന്നതിന് ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

നവംബർ 8 മുതലാണ് ക്ലാസ് ആരംഭിക്കുക.പട്ടികജാതി/പട്ടികവർഗക്കാർക്കും വാർഷിക വരുമാനം ഒരു ലക്ഷം രൂപവരെയുള്ള മറ്റു പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പട്ടികജാതി/പട്ടികവർഗക്കാർക്ക് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റൈപന്റ് ലഭിക്കുന്നതാണ്.

ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഒരു ഫോട്ടോയും സഹിതം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ 30ആം തീയതിക്ക് മുൻപായി അപേക്ഷിക്കുക.

ഓഫീസിൽവച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കുചേരുക.അപേക്ഷാഫോം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

Story highlight : Free PSC training at Government Pre-Examination Training Center.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts