കൊല്ലം കല്ലുംതാഴം സ്വദേശിയായ നാലു വയസ്സുകാരനെ അമ്മ ക്രൂരമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിൽ, പണം എടുത്തെന്ന് ആരോപിച്ച് അമ്മ സ്പൂൺ ചൂടാക്കി കുട്ടിയെ പൊള്ളിക്കുകയായിരുന്നു. സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വിഷയം പുറത്തറിയിച്ചത്. ചൈൽഡ് ലൈനിൻ്റെ പരാതിയിൽ അമ്മയ്ക്കെതിരെ കിളികൊല്ലൂർ പോലീസ് കേസെടുത്തു.
അംഗനവാടിയിലേക്ക് പോകുന്നതിനിടെ മിഠായി വാങ്ങാനായി പണം എടുത്തതിനാണ് കുട്ടിയെ അമ്മ ഉപദ്രവിച്ചത്. പൊള്ളൽ മുറിവായി മാറിയതോടെയാണ് സമീപത്തെ കശുവണ്ടി തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുട്ടിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ജെജെ ആക്ട് പ്രകാരവും കുട്ടികൾക്കെതിരെയുള്ള അതിക്രമം അടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ സംരക്ഷണാവകാശം ചൈൽഡ് ലൈനിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഇവരുടെ മൂത്ത മകൾ അമ്മയുടെ ക്രൂര പീഡനത്തെ തുടർന്ന് അതിഥി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. അമ്മയ്ക്കൊപ്പം നിൽക്കാൻ കഴിയില്ലെന്ന് മൂത്ത കുട്ടി പറഞ്ഞതായി നാട്ടുകാർ പറയുന്നു.
Story Highlights: Four-year-old boy in Kollam brutally tortured by mother with heated spoon