പെൻഷൻ തട്ടിപ്പ് പരാതിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആലംകോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും യൂത്ത് കോൺഗ്രസ് നേതാവുമായ ഹക്കീം പെരുമുക്ക് ചങ്ങരംകുളം പോലീസിൽ കീഴടങ്ങി. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഹക്കീമിനെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിഞ്ഞ് വന്ന ഹക്കീം പെരുമുക്ക് മെമ്പർ സ്ഥാനം രാജി വെച്ചിരുന്നു.
മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ പെൻഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. അബ്ദുള്ള 2019 ഡിസംബർ 17 ന് മരിച്ചിരുന്നു. സമയ ബന്ധിതമായി കുടുംബം പഞ്ചായത്തിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. സർട്ടിഫിക്കറ്റിനായി വാർഡ് മെമ്പർകൂടിയായ ഹക്കീമിനെ സമീപിച്ചെങ്കിലും തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി.
സംശയം തോന്നിയതോടെയാണ് കുടുംബം വിവരാവകാശം നൽകിയത്. 2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമായി. എന്നാൽ 2019 ഒക്ടോബർ മുതൽ പെൻഷൻ വീട്ടിൽ ലഭിച്ചിട്ടുമില്ല. മെമ്പർക്കെതിരേ നടപടി ആവശ്യപ്പെട്ട് കുടുംബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
Story Highlights: Former Youth Congress leader and panchayat member Hakeem Perumukku surrenders in pension fraud case in Kerala