വെള്ളപൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്.

Anjana

വെള്ളപൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്
വെള്ളപൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്
Photo Credit: 24 News Channel

മഴ ശക്തമായതോടെ കുട്ടനാട്ടിൽ ആറുകളിലെ ജലനിരപ്പ് ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. രണ്ടു ദിവസമായി കനത്ത മഴ തുടരുന്നതോടെ കിഴക്കൻ പ്രേദേശങ്ങളിൽ നിന്നുള്ള വെള്ളം കൂടി അപ്പർകുട്ടനാടൻ  പ്രദേശങ്ങളിൽ എത്തിയതോടെയാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.

മാന്നാർ പടിഞ്ഞാറ് വള്ളക്കാലി, വാലേൽ, കറുകയിൽ കോളനി, ചേറ്റാളപ്പറമ്പ്, കല്ലുപുരയ്ക്കൽ എന്നീ പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ഉൾപ്രദേശങ്ങളിലെ റോഡുകളിൽ ഏതുനിമിഷവും വെള്ളം കയറുമെന്ന സ്ഥിതിയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെന്നിത്തല പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ ചില്ലിത്തുരുത്ത്, സ്വാമിത്തറ, വള്ളാംകടവ്, തേവർകടവ്,വാഴക്കൂട്ടം കടവ് തെക്ക് അച്ചൻകോവിലാറ്റിന്റെ തീരപ്രദേശമായ കാരിക്കുഴി, ചിത്തിരപുരം, കാങ്കേരി ദ്വീപ് എന്നിവിടങ്ങളിലും സമാനമായ രീതിയിൽ വെള്ളം കയറി.

ഇഞ്ഞക്കത്തറ കോളനി പരിസരത്തും വെള്ളം കയറിയതോടെ പരിസരവാസികൾക്ക് പുറത്തുപോകാൻ വള്ളങ്ങൾ വേണ്ട സാഹചര്യമാണ്. വെള്ളക്കെട്ടുള്ള ഇവിടെ കഴിഞ്ഞ ദിവസം കോവിഡ്  പരിശോധന ക്യാമ്പ് നടത്തിയതിൽ പ്രദേശവാസികൾക്ക് പ്രതിഷേധമുണ്ട്.

Story Highlights: Flooding in Upper Kuttanad areas