ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ.

Anjana

ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയിട്ടില്ല
ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയിട്ടില്ല

ശതകോടീശ്വരനും വെർജിൻ ഗലാക്റ്റിക് മേധാവിയുമായ റിച്ചാർഡ് ബ്രാൻസണിന്റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശ യാത്ര ബഹിരാകാശ ടൂറിസം രംഗത്തെ നാഴികക്കല്ലായി മാറും എന്നാണ് വിലയിരുത്തുന്നത്. വെർജിൻ ഗാലക്ടിന്റെ സ്പേസ് പ്ലെയിൻ വിഎസ്എസ് യൂണിറ്റിൽ ആണ് ബ്രാൻസണും സംഘവും ബഹിരാകാശ യാത്ര നടത്തിയത്. ഇന്ത്യക്കാരിയായ ശിരിഷ ബ്രാൻഡ്‌ലയും സംഘത്തിലുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ നീൽ ഡിഗ്രാസ്‌ ടൈസൺ ഈ യാത്രയെ കുറിച്ച് വ്യത്യസ്ത അഭിപ്രായവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ശതകോടീശ്വരനായ ബ്രാൻഡ് ബഹിരാകാശത്തേക്ക് പോയിട്ടില്ല എന്നാണ് നീൽ അവകാശപ്പെടുന്നത്. ഭ്രമണപഥത്തിലേക്ക് അദ്ദേഹത്തിന് എത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ടൈസൺ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടൈസൺ പറയുന്നത്,

‘എന്നോട് ക്ഷമിക്കണം… ആദ്യം തന്നെ പറയാം, അത് വെറും ‘സബോർബിറ്റൽ’ മാത്രമായിരുന്നു.. അലൻ ഷെപ്പേർഡിനൊപ്പം നാസ അത് 60 വർഷം മുമ്പ് തന്നെ സാധ്യമാക്കിയിട്ടുണ്ട്. കേപ്പ് കനാവറിൽ നിന്ന് പറന്നുയർന്ന് അന്ന് അവർ സമുദ്രത്തിൽ പറന്നിറങ്ങുകയാണ് ചെയ്തത്. ഭ്രമണപദത്തിൽ എത്താനായി അതിവേഗതയിൽ പോയിട്ടില്ലെങ്കിൽ നിങ്ങൾ വീഴുകയും ഭൂമിയിലേക്ക് പതിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങൾ വേണ്ടത്ര ഉയരത്തിൽ എത്തിയിട്ടുണ്ടോ? നിങ്ങൾ ഭ്രമണപദത്തിൽ പോയിട്ടുണ്ടോ? യഥാർത്ഥത്തിൽ നിങ്ങൾ എവിടെയെങ്കിലും പോയിട്ടുണ്ടോ? നിങ്ങൾക്ക് ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അതിനപ്പുറത്തേക്കോ എത്താൻ സാധിച്ചിട്ടുണ്ടോ?’

തന്റെ ഭാഗം വിശദീകരിക്കുന്നതിനു വേണ്ടി കയ്യിൽ ഒരു ഗ്ലോബ് പിടിച്ച് അദ്ദേഹം വിവരിച്ചു. ഗ്ലോബിനെ ഭൂമിയായി സങ്കൽപ്പിച്ചുകൊണ്ട് ആ ഭൂമിയുമായി ഒരു സെൻറീമീറ്റർ അകലത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയവും ബഹിരാകാശ ഭ്രമണപദവും സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞു. അതുപോലെതന്നെ ചന്ദ്രൻ 10 സെൻറീമീറ്റർ അകലെ ആണെന്നും പറഞ്ഞു. ഇതനുസരിച്ച് ബ്രാൻസൺ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും രണ്ട് മില്ലിമീറ്റർ വരെ മാത്രമാണ് ഉയർന്നത്. അതുകൊണ്ടുതന്നെ ആ യാത്രയെ ബഹിരാകാശ യാത്ര എന്നു വിളിക്കുന്നതിലെ യുക്തി എന്താണ് എന്നും അദ്ദേഹം ചോദിച്ചു.

‘നിങ്ങൾക്ക് അതിനെ ‘സ്പേസ്’ എന്ന് വിളിക്കണോ.. കുഴപ്പമില്ല, കാരണം ശരാശരി മനുഷ്യർക്ക്​ മുമ്പ് അവിടെ എത്താൻ കഴിഞ്ഞിട്ട.., ഇത് നിങ്ങൾക്കുള്ള ആദ്യത്തെ അനുഭവം കൂടിയാണ്​. അതുകൊണ്ടാണ് ഭ്രമണപഥത്തിലെത്താൻ എട്ട് മിനിറ്റും ചന്ദ്രനിൽ എത്താൻ മൂന്ന് ദിവസവും എടുക്കുന്നത്. അതാണ്​ യഥാർത്ഥത്തിൽ ബഹിരാകാശ യാത്ര. അതിനാൽ എനിക്ക്​ അതിനെ ‘ഓ, നമുക്ക് ബഹിരാകാശത്തേക്ക് പോകാം’ എന്ന രീതിയിൽ കാണാൻ സാധിക്കില്ല. നിങ്ങൾക്ക് മുകളിൽ നിന്ന്​ ഭൂമിയുടെ മനോഹരമായ കാഴ്ച ലഭിക്കും. അത്ര തന്നെ’ – അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Scientist with the shocking revelation that Richard Branson did not go into space.