Headlines

Business News, Entertainment

ഭര്‍ത്താക്കന്മാരെ അവഹേളിച്ച പരസ്യം: വിവാദത്തിനൊടുവില്‍ മാപ്പ് പറഞ്ഞ് ഫ്‌ളിപ്പ്കാര്‍ട്ട്

ഭര്‍ത്താക്കന്മാരെ അവഹേളിച്ച പരസ്യം: വിവാദത്തിനൊടുവില്‍ മാപ്പ് പറഞ്ഞ് ഫ്‌ളിപ്പ്കാര്‍ട്ട്

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയിലുമായി ബന്ധപ്പെട്ട ഒരു പ്രമോഷണല്‍ വീഡിയോ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഭര്‍ത്താക്കന്മാരെ മന്ദബുദ്ധികളെന്നും മടിയന്മാരെന്നും നിര്‍ഭാഗ്യവാന്മാരെന്നും വിശേഷിപ്പിച്ച ഈ ആനിമേറ്റഡ് വീഡിയോ പുരുഷാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായി. ഇതിനെ തുടര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ട് മാപ്പ് പറയേണ്ടി വന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീഡിയോയില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫര്‍ കണ്ട് ഹാന്‍ഡ്ബാഗുകള്‍ വാങ്ങിക്കൂട്ടിയ ഭാര്യയെയാണ് കാണിച്ചിരുന്നത്. ഭര്‍ത്താവറിയാതെ ഈ ഹാന്‍ഡ് ബാഗുകള്‍ എങ്ങനെ സൂക്ഷിക്കാം എന്നതിനെ കുറിച്ച് വിവിധ ഉല്‍പ്പന്നങ്ങളുടെ ഓഫറുകളുമായി കൂട്ടിയിണക്കി വിശദീകരിക്കുന്നതിനിടെയാണ് ഭര്‍ത്താവിനെതിരെ മോശം പരാമര്‍ശങ്ങള്‍ വന്നത്. പുരുഷാവകാശ സംഘടനയായ എന്‍സിഎംഇന്ത്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്‌സ് ഇതിനെതിരെ രംഗത്തെത്തി.

പരസ്യത്തെ ‘ടോക്‌സിക്’ എന്നും ‘പുരുഷ വിധ്വേഷകരം’ എന്നും സംഘടന വിശേഷിപ്പിച്ചു. വിഷയത്തില്‍ കമ്പനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടന സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ട് മാപ്പ് പറഞ്ഞു. തെറ്റായി പോസ്റ്റ് ചെയ്ത അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോയുമായി ബന്ധപ്പെട്ട് തങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തെറ്റ് തിരിച്ചറിഞ്ഞയുടന്‍ വീഡിയോ നീക്കം ചെയ്തതായും കമ്പനി വ്യക്തമാക്കി.

Story Highlights: Flipkart apologizes after promotional video calling husbands stupid sparks outrage from men’s rights groups

More Headlines

കേരള പ്രവാസി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കുന്നതിന് വൻ ഇളവുകൾ
സൊമാറ്റോ സഹസ്ഥാപക ആകൃതി ചോപ്ര രാജിവെച്ചു; 13 വർഷത്തെ സേവനം അവസാനിപ്പിച്ച്
സ്വർണവിലയിൽ നേരിയ കുറവ്; പവന് 40 രൂപ കുറഞ്ഞു
നയന്‍താരയും വിഘ്നേശ് ശിവനും ഇരട്ടക്കുട്ടികള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
ഹ്യുണ്ടേയ് അൽകസാർ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ സാധ്യത; രണ്ട് മുതൽ മൂന്ന് രൂപ വരെ കുറയാമെന്ന് ഇക്ര
ഓസ്ട്രേലിയ ഇന്ത്യക്കാർക്ക് വർക്ക് ആൻ്റ് ഹോളിഡേ വീസ അനുവദിക്കുന്നു; ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കും
ഇംഗ്ലണ്ടിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം; ഒക്ടോബർ 28ന് നടക്കും
ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ വിൽപ്പന; ആഫ്രിക്കയിൽ നിന്നും മധ്യപൂർവേഷ്യയിൽ നിന്നും ഓർഡറുക...

Related posts

Leave a Reply

Required fields are marked *