
ഒരു ഇടവേളയ്ക്ക് ശേഷം കാബൂൾ നഗരത്തിൽ വീണ്ടും സ്ഫോടനം. കാബൂളിലെ പാതയോരത്തുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തിൽ നിരവധി വാഹനങ്ങളും തകർന്നു.എന്നാൽ ഇതുവരെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ഒരു ടൊയോട്ടാ വാഹനത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ മാസം ആദ്യം കാബൂളിലെ സൈനിക ആശുപത്രിയിലും സ്ഫോടനം നടന്നിരുന്നു.സ്ഫോടനത്തിൽ താലിബാൻ ഭീകര നേതാവ് മരണപ്പെട്ടിരുന്നു.കാബൂൾ കേന്ദ്രീകരിച്ച് ഇതുവരെ നടന്നിട്ടുള്ള എല്ലാ സ്ഫോടനങ്ങളുടേയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത് ഐ.എസ് ഖൊറാസാൻ വിഭാഗമാണ്.
Story highlight : Five people were killed in Blast at Kabul.