സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം ; 5 പേർക്ക് സസ്പെൻഷൻ

Anjana

CPM Workers Suspended
CPM Workers Suspended

തിരുവനന്തപുരം വർക്കല ഏരിയ സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ നടപടിയുമായെടുത്ത് സിപിഎം. സംഘർഷത്തെ തുടർന്ന് അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്തു.

എഫ്.നഹാസ്, റിയാസ് വഹാബ്, എം.എം.ഫാത്തിമ, ടി.അനിൽകുമാർ, നബീൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

കടംകപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ഏകപക്ഷീയമായി ഏരിയ കമ്മിറ്റി അംഗങ്ങളെ തിതിരഞ്ഞെടുത്തുവെന്ന് ഉന്നയിച്ചാണ് സമ്മേളനത്തിൽ കയ്യാങ്കളിയുണ്ടായത്.

ഏരിയ സെക്രട്ടറി യൂസഫിന്‍റെ മകന്‍ ലെനിന്‍, മുന്‍ ഏരിയ സെക്രട്ടറി സുന്ദരേശന്‍റെ മകള്‍ സ്മിത എന്നിവരെ ഉൾപ്പെടുത്തിയതാണ് സംഘർഷത്തിന് പിന്നിലെ കാരണം.

സംഘർഷത്തിൽ അതുല്‍, അബിന്‍, അഖില്‍, വിഷ്ണു എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

എട്ടുപേര്‍ മത്സരിക്കാന്‍ തയാറായെങ്കിലും അത് അനുവദിക്കാത്തതോടെ പുറത്തുനിന്ന പ്രവര്‍ത്തകര്‍ സമ്മേളന സ്ഥലത്തേക്ക് തള്ളിക്കയറുകയായിരുന്നു.

അന്വേഷണത്തിനായി മൂന്നംഗ കമ്മിഷനെചുമതലപ്പെടുത്തിയിട്ടുണ്ട്.

Story highlight :  Five CPM Workers Suspended for Clash during area committee meeting.