
വളാഞ്ചേരി കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിൻഡറിന് തീപിടിച്ച് അപകടം.സംഭവത്തിൽ ആറ് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്
ഇതിൽ രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്.
കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുൽഷൈക്ക്, ഷഹീൽ (27), ഇീറാൻ (48), വീർവൽ അസ്ലം (30), ഗോപ്രോകുൽ (30) തുടങ്ങിയവർക്കാണ് പൊള്ളലേറ്റത്.
ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ചു താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വളാഞ്ചേരി സി എച്ച് ആസ്പത്രിയിലും നടക്കാവിൽ ആസ്പത്രിയിലും എത്തിച്ചുവെങ്കിലും പരുക്കു ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Story highlight : Fire accident at Valanchery,6 people injured.