
മലങ്കര സഭയിലെ ഗുരുഗ്രാം രൂപതാ അധ്യക്ഷനായ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
2007ലാണ് മലങ്കര സഭയുടെ ബാഹ്യ കേരള മിഷൻ ബിഷപ്പായി ചുമതലയേറ്റത്. തുടർന്ന് 2015ൽ ഗുരുഗ്രാം രൂപത അദ്ധ്യക്ഷനായും ചുമതലയേൽക്കുകയായിരുന്നു.
2010 മുതൽ ഡോ. ജേക്കബ് മാർ ബർണബാസിന്റെ നേതൃത്വത്തിലാണ് തെരുവിൽ കഴിയുന്നവർക്കായി ഉച്ചഭക്ഷണം നൽകിയിരുന്നത്. കോവിഡ് കാലത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയനായിരുന്നു.
Story Highlights: Bishop Jacob Mar Barnabas passed away.