മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന മകനെ വാടകക്കൊലയാളികളെ ഏല്പ്പിച്ച് കൊലപ്പെടുത്തിയ കേസില് പിതാവ് അറസ്റ്റിലായി. ഭോപ്പാല് ഗ്വാളിയോറിലാണ് സംഭവം നടന്നത്. 28 വയസ്സുള്ള മകന് ഇര്ഫാന് ഖാനെ കൊലപ്പെടുത്താന് രണ്ടംഗ ക്വട്ടേഷന് സംഘത്തെയാണ് പിതാവ് ഹസന് ഖാന് ഉപയോഗിച്ചത്. ഗ്വാളിയോര് കന്റോണ്മെന്റ് പൊലീസാണ് ഹസന് ഖാനെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല് കേസുകളില് പ്രതിയായിരുന്നു കൊല്ലപ്പെട്ട ഇര്ഫാന് ഖാന്.
മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഇര്ഫാന്റെ ദുശ്ശീലങ്ങള് കുടുംബവുമായുള്ള ബന്ധം വഷളാക്കി. ഇത് നിരന്തരമായ സംഘര്ഷങ്ങളിലേക്ക് നയിച്ചു. ഈ സാഹചര്യമാണ് ഹസന് ഖാനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അര്ജുന് എന്ന ഷറഫത്ത് ഖാന്, ഭീം സിംഗ് പരിഹാര് എന്നിവര്ക്കാണ് 50,000 രൂപയ്ക്ക് കൊല്ലാനായി പിതാവ് ക്വട്ടേഷന് നല്കിയത്. 21-ന് ബദ്നാപുര – അക്ബര്പുര് കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇര്ഫാനെ ഹസന് കൂട്ടിക്കൊണ്ടുപോയി.
അവിടെ വെച്ച് കൊലയാളികള് ഇര്ഫാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. Also Read; നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ലോറന്സ് ബിഷ്ണോയ് ; മഹാരാഷ്ട്രയിൽ ഉത്തര് ഭാരതീയ വികാസ് സേനയ്ക്കുവേണ്ടി മത്സരിക്കും ഇർഫാന്റെ തലയിലും നെഞ്ചിലും ഒന്നിലധികം തവണ വെടിയുതിര്ത്തു. സംഭവത്തിൽ ഗ്വാളിയോര് പൊലീസ് വിശദമായ അന്വേഷണം നടത്തി.
നിരവധി പേരെ ചോദ്യംചെയ്തെങ്കിലും ആദ്യം കൊലയാളികളെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചില്ല. ഹസന് ഖാൻ പൊലീസിന് നൽകിയ മൊഴിയിലെ പൊരുത്തക്കേടുകള് ശ്രദ്ധിച്ചതോടെയാണ് സത്യം പുറത്തറിഞ്ഞത്. കൊല നടത്തിയ അര്ജുനും ഭീം സിംഗ് പരിഹാറും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. Also Read;
ഒഡീഷയിലെ പുരിയിൽ യുവാക്കൾ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചു. Read more
പത്തനംതിട്ടയിൽ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ ശ്യാമ മരിച്ചു. കുടുംബവഴക്കിനിടെ ശ്യാമയുടെ പിതാവിനും Read more
ഭുവനേശ്വറിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. ഒഡീഷയിലെ മയൂർബഞ്ച് സ്വദേശിയായ Read more
കർണാടകയിലെ ബീദറിൽ നാല് വയസ്സുള്ള പെൺകുട്ടി സ്കൂൾ സമയത്ത് ബലാത്സംഗത്തിനിരയായി. വീട്ടിൽ തിരിച്ചെത്തിയ Read more
തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി നടന്നു. പഴയന്നൂർ സ്റ്റേഷനിലെ എസ് Read more
കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. Read more
ലഖ്നൗവിൽ കാമുകിയെ ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ലളിത്പൂരിൽ വെച്ച് ലിവ് Read more
കൊച്ചി വടുതലയിൽ ദമ്പതികൾക്ക് നേരെ പെട്രോൾ ഒഴിച്ചുള്ള ആക്രമണം. അയൽവാസിയായ യുവാവ് വില്യംസ് Read more
തമിഴ്നാട്ടിൽ നിന്നും കാർ മോഷ്ടിച്ച സംഘം കണ്ടെയ്നറുമായി കൊച്ചിയിലേക്ക് കടന്നു. രഹസ്യവിവരത്തെ തുടർന്ന് Read more
ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ Read more