കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി ; അച്ഛനും മകനും മരിച്ചു.

നിവ ലേഖകൻ

scooter accident thiruvananthapuram
scooter accident thiruvananthapuram

തിരുവനന്തപുരം കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ അച്ഛനും മകനും മരിച്ചു.സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രാജേഷിന്റെ ഭാര്യ സുജിതയെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

ബാലരാമപുരത്ത് താമസിക്കുന്ന തൃശ്ശൂർ സ്വദേശികളാണിവർ.അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയ്ൽസ് എക്സിക്യൂട്ടീവ് ആയാണ് രാജേഷ് ജോലിചെയ്തിരുന്നത്.

കുടുംബവുമൊത്ത് കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാനായി നിർത്തിയിട്ടിരിക്കുകയായിരുന്ന ബസിലേക്ക് അമിത വേഗത്തിൽ വന്ന സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു.

അപകടം നടന്നയുടൻ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാജേഷും മകനും മരണപ്പെട്ടിരുന്നു.

  കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം

Story highlight : Father and son died in scooter accident at thiruvananthapuram.

Related Posts
അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

 
ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

  സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; പവന് 600 രൂപ കുറഞ്ഞു
കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; ‘നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് തുടക്കം
anti-drug campaign Kerala

ലോക ലഹരിവിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
Manjeshwaram mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. വോർക്കാടി നലങ്ങി സ്വദേശി Read more