മലയാളികൾ നെഞ്ചോട് ചേർത്ത എണ്ണമറ്റ ഗാങ്ങളുടെ രചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു.
ശ്വാസ തടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു.
തിരുവനന്തപുരത്തായിരുന്നു അന്ത്യം.
അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മലയാള സിനിമക്കായി മൂവായിരത്തിൽ അധികം ഗാനങ്ങൾ ബിച്ചു തിരുമല സമ്മാനിച്ചിട്ടുണ്ട്.
1970-ല് ‘ഭജഗോവിന്ദം’ എന്ന സിനിമയിലെ ‘ബ്രാഹ്മമുഹൂര്ത്തത്തില് പ്രാണസഖീ പല്ലവി പാടിയ നേരം…’ എന്ന പാട്ടായിരുന്നു ബിച്ചു തിരുമലയുടെ ആദ്യഗാനം.
പിന്നീട് 420 ചിത്രങ്ങള്ക്കുവേണ്ടി രചിച്ചതുൾപ്പെടെ മൂവായിരത്തിലധികം ഗാനങ്ങള് അദ്ദേഹം രചിച്ചിട്ടുണ്ട്.
ലളിതഗാനങ്ങളും ഹിന്ദു-ക്രൈസ്തവ-മുസ്ലിം ഭക്തിഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നിട്ടുണ്ട്.
ഏത് പാട്ടും അനായാസമായി എഴുതി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗാനരചയിതാവായ അദ്ദേഹം എന്നും തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷക മനസ്സില് ജീവിക്കും.
Story highlight : Famous lyricist Bichu Thirumala has passed away.