ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിൽ വ്യാജ മദ്യ വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൂക്കാട്ടുപടി സ്വദേശി സന്തോഷും കൊല്ലംകുടി മുകൾ സ്വദേശി കിരൺകുമാറുമാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്നും 20 ലിറ്റർ ചാരായവും 950 ലിറ്റർ വാഷും എക്സൈസ് പിടിച്ചെടുത്തു.
കാക്കനാടിന് സമീപം തേവക്കലിൽ രണ്ടു നില വീട് വാടകയ്ക്ക് എടുത്താണ് ഇവർ വ്യാജ മദ്യ വിൽപന നടത്തിയിരുന്നത്. എക്സൈസിന്റെ സ്പെഷ്യല് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചാരായ വില്പന കണ്ടെത്തിയത്. സ്പെഷ്യല് കുലുക്കി സര്ബത്ത് എന്ന പേരില് കുപ്പിയിലാക്കി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നല്കുകയായിരുന്നു.
ഇന്നലെ രാത്രിയോടെ നടത്തിയ പരിശോധനയിൽ മദ്യം നിർമ്മിക്കാൻ ഉപയോഗിച്ച വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി. വാട്സ്ആപ്പ് മുഖേനയാണ് പണം വാങ്ങിയ ശേഷം ആവശ്യക്കാർക്ക് വിവിധ സ്ഥലങ്ങളിൽ മദ്യം എത്തിച്ച് നൽകിയിരുന്നത്. ഓണക്കാലത്ത് വ്യാപകമായി വിൽപന നടത്തിയതായി എക്സൈസ് കണ്ടെത്തി.
Story Highlights: Two arrested in Ernakulam for selling fake liquor under the guise of ‘Onam Special Kulukki Sarbath’