Headlines

National, Social media

രാഹുൽഗാന്ധിക്കെതിരെ നടപടിയുമായി ഫേസ്ബുക്ക്; വിവാദ പോസ്റ്റ് നീക്കം ചെയ്തു.

രാഹുൽഗാന്ധി വിവാദപോസ്റ്റ് ഫേസ്ബുക്ക് നടപടി
Photo credit : .facebook /rahulgandhi

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പോസ്റ്റിൽ നടപടിയെടുത്ത ഫേസ്ബുക്ക്. ഡൽഹിയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപത് വയസ്സുകാരിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ഗാന്ധി പങ്കുവയ്ച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ രാഹുൽഗാന്ധി പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്നാണ് മാതാപിതാക്കളുമായുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ച്ചത്.

ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയെ തുടർന്ന് രാഹുൽഗാന്ധിയുടെ വിവാദമായ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ ഫേസ്ബുക്ക് ഇന്ത്യൻ തലവന് സമൻസ് അയച്ചിരുന്നു.

സമൻസ് ലഭിച്ചതിനാൽ  കമ്പനി രാഹുൽഗാന്ധിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതേതുടർന്ന് ദേശീയ ബാലാവകാശ കമ്മീഷൻ പരാതി പിൻവലിച്ചു.

Story Highlights: Facebook took action against Rahul Gandhi

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
യുകെ എന്ന സങ്കൽപ്പം അവസാനിക്കും; സ്കോട്ട്‌ലാൻഡ് സ്വതന്ത്രമാകുമെന്ന് നിക്കോള സ്റ്റർജൻ
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്

Related posts