എഴുത്തച്ഛന്‍ പുരസ്‌കാരത്തിനു അർഹയായി പി വത്സല.

Anjana

Ezhuthachan Award
 Ezhuthachan Award

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനു അർഹയായി നോവലിസ്റ്റും കഥാകൃത്തുമായ പി വത്സല.

നോവല്‍-ചെറുകഥാ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരമാണ് പി വത്സലയ്ക്ക് ലഭിക്കുന്നതെന്ന് പുരസ്‌കാര നിര്‍ണയ കമ്മിറ്റി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനും ഡോ. ബി. ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.

പ്രാദേശികവും വംശീയവുമായ കേരളീയ പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്ക്കരിച്ച എഴുത്തുകാരിയാണ് പി.വൽസലയെന്ന് ജൂറി നിരീക്ഷിച്ചു.

1938ൽ കോഴിക്കോട് ജനിച്ച പി.വത്സല ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു.

2010–11 കാലയളവിൽ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ കൂടിയായിരുന്ന പി.വൽസലയ്ക്ക് തന്റെ നിലമുറങ്ങുന്ന വഴികൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിച്ചത്.

ഓരങ്ങളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തില്‍ ആവാഹിച്ച എഴുത്തുകാരിയാണ് പി. വത്സലയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേർത്തു.

ആഗ്നേയം, ഗൗതമൻ, പാളയം, ചാവേർ, ആരും മരിക്കുന്നില്ല, അരക്കില്ലം, തകർച്ച, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം, തിരക്കിൽ അൽപം സ്ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉണ്ണിക്കോരൻ‌ ചതോപാധ്യായ, ഉച്ചയുടെ നിഴൽ, കറുത്തമഴ പെയ്യുന്ന താഴ്‌വര തുടങ്ങിയവയാണ് പി.വത്സലയുടെ പ്രധാന കൃതികൾ.

Story highlight : Ezhuthachan Award for P Valsala.