ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം അർജുന്റേതല്ലെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയത് ഷിരൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ്. ഷിരൂർ-ഹോന്നവാര കടലോരത്താണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മത്സ്യത്തൊഴിലാളികളുടെ തിരച്ചിലിലാണ് ഇത് കണ്ടെത്തിയത്.
മൃതദേഹം മൂന്ന് ദിവസം മുമ്പ് കടലിൽ പോയ ഒറീസ സ്വദേശിയുടേതാകാമെന്ന് ഈശ്വർ മാൽപെ സംശയം പ്രകടിപ്പിച്ചു. മൃതദേഹം കൂടുതൽ ജീർണിച്ചിട്ടില്ലെന്നും കരയ്ക്ക് എത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം മുമ്പ് പ്രദേശത്ത് നിന്ന് ഒരു മത്സ്യ തൊഴിലാളിയെ കടലിൽ കാണാതായിരുന്നു. ഈ മൃതദേഹം ആ തൊഴിലാളിയുടേതാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷിരൂർ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. അങ്കോള സിഐ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരുടെ മൃതദേഹമാണ് ഇനിയും കണ്ടെത്താനുള്ളത്.
Story Highlights: Expert diver Eshwar Malpe confirms body found in Shirur is not Arjun’s
Image Credit: twentyfournews