എരുമേലിയിൽ കടന്നൽ ആക്രമണം: വയോധികയടക്കം രണ്ടുപേർ മരിച്ചു

Anjana

Erumeli wasp attack

എരുമേലി ഇഞ്ചക്കുഴിയിൽ കടന്നൽ ആക്രമണത്തിൽ വയോധികയടക്കം രണ്ടുപേർ മരണമടഞ്ഞു. കുഞ്ഞുപെണ്ണ്, മകൾ തങ്കമ്മ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കാവനാൽ വീടിന്റെ പറമ്പിലെ കുരുമുളക് ചെടിയിൽ കൂടുകൂട്ടിയ കടന്നൽ കൂട്ടമാണ് വീട്ടുകാരെ ആക്രമിച്ചത്.

108 വയസ്സുള്ള കുഞ്ഞുപെണ്ണ് അടക്കം നാലുപേർക്കാണ് പരുക്കേറ്റത്. നാട്ടുകാർ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ കുഞ്ഞുപെണ്ണിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന മകൾ തങ്കമ്മയും മരിച്ചു. കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വനാതിർത്തിയോട് ചേർന്നുള്ള സ്ഥലത്താണ് സംഭവം നടന്നത്. വനംകുളവി എന്ന ഇനത്തിൽപ്പെട്ട കടന്നലുകളാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. തങ്കമ്മയുടെ സഹോദരനും ഇവരെ രക്ഷിക്കാൻ എത്തിയ മറ്റൊരു വ്യക്തിയുമാണ് ചികിത്സയിൽ ഉള്ളത്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.

Story Highlights: Two elderly women killed in wasp attack in Erumeli, Kottayam

Leave a Comment