ചേലാമറ്റത്ത് മദ്യലഹരിയിലായ മകൻ പിതാവിനെ ചവിട്ടിക്കൊന്ന കേസിൽ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണിയെ മകൻ മേൽജോ ചവിട്ടിക്കൊലപ്പെടുത്തിയത്. പെരുമ്പാവൂർ പോലീസാണ് മേൽജോയെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മേൽജോ സഹോദരിയുടെ വീട്ടിലെത്തിയതിനെ തുടർന്ന് സഹോദരി ജോണിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടിബി രോഗബാധിതനായി കിടപ്പിലായിരുന്നു ജോണി. മൂവാറ്റുപുഴ പോലീസ് സർജൻ ഇന്ന് രാവിലെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ജോണിയുടെ രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായി കണ്ടെത്തി.
മരണകാരണത്തെക്കുറിച്ച് സംശയം തോന്നിയ പോലീസ് മേൽജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മദ്യലഹരിയിൽ പിതാവിനെ ചവിട്ടിയ കാര്യം മേൽജോ പോലീസിനോട് സമ്മതിച്ചു. തുടർന്ന് പെരുമ്പാവൂർ പോലീസ് മേൽജോയെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തു. എറണാകുളം ചേലാമറ്റം സ്വദേശിയാണ് അറസ്റ്റിലായ മേൽജോ.
Story Highlights: A son in Ernakulam, Kerala, was arrested for allegedly kicking his father to death under the influence of alcohol.