റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇതോടെ ഇഎംഐയിൽ ഫോൺ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ഒരു തവണ ഇഎംഐ മുടങ്ങിയാൽ ഫോൺ ലോക്കാവുന്ന അവസ്ഥ വന്നേക്കാം. ക്രെഡിറ്റിൽ വാങ്ങിയ ഫോൺ തിരിച്ചടവ് മുടങ്ങിയാൽ റിമോട്ട് ആയി ലോക്ക് ചെയ്യാൻ അനുവദിക്കുന്ന പദ്ധതി ആർബിഐ ആവിഷ്കരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായ്പ നൽകുന്നവരുടെ കിട്ടാക്കടം പെരുകുന്നത് തടയുകയാണ് ആർബിഐയുടെ ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഉപയോക്താക്കളുടെ അവകാശങ്ങളെ ഇത് ലംഘിക്കുമോ എന്നൊരു ആശങ്കയും ഉയരുന്നുണ്ട്. ഹോം ക്രെഡിറ്റ് ഫിനാൻസിന്റെ 2024 ലെ പഠന റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ മൂന്നിലൊന്നിൽ കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങളും ഇഎംഐ വ്യവസ്ഥയിൽ ആണ് ആളുകൾ വാങ്ങുന്നത്.
കഴിഞ്ഞ വർഷം, ഇത്തരത്തിലുള്ള രീതികൾ ഉപയോഗിച്ചിരുന്ന ധനകാര്യ സ്ഥാപനങ്ങളോട് ഇത് അവസാനിപ്പിക്കാൻ ആർബിഐ നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ ധനകാര്യ സ്ഥാപനങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ആർബിഐ ഈ രീതി വീണ്ടും നടപ്പിലാക്കാൻ അനുമതി നൽകിയിരിക്കുകയാണ്. ഉപയോക്താക്കളുടെ ഡാറ്റ, സ്വകാര്യത, അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.
വായ്പാ സ്ഥാപനങ്ങൾക്ക് റിമോട്ട് ലോക്കിംഗിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഫെയർ പ്രാക്ടീസസ് കോഡ് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ അനുമതിയോടെയാകും ഫോൺ വാങ്ങുമ്പോൾ തന്നെ റിമോട്ട് ലോക്കിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. ഇഎംഐ കൃത്യമായി അടയ്ക്കുന്ന ഉപഭോക്താക്കൾ ഇതിൽ ഭയപ്പെടേണ്ടതില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇതിനെ പിന്തുണക്കുന്ന ചില വിദഗ്ധരുടെ അഭിപ്രായത്തിൽ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റകളിലേക്ക് ഇത്തരം ആപ്പുകൾക്ക് പ്രവേശനം ഉണ്ടാകില്ല. റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഫെയർ പ്രാക്ടീസസ് കോഡിൽ ഉൾപ്പെടുത്തും.
Also Read: സിബിൽ സ്കോർ സ്ലാബുകൾ: ക്രെഡിറ്റ് സ്കോറും, വായ്പാ അനുമതി ലഭിക്കാനുള്ള സാധ്യതകളും
പുതിയ വ്യവസ്ഥകൾ നിലവിൽ വരുന്നതോടെ ഇഎംഐ അടവ് തെറ്റിയാൽ ഫോൺ ലോക്കാകുന്ന സ്ഥിതി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പല ഉപഭോക്താക്കളും. അതേസമയം തന്നെ ഇത് കിട്ടാകടം കുറയ്ക്കാൻ സഹായിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
Story Highlights: RBI планує дозволити віддалене блокування телефонів, придбаних у кредит, у разі несплати EMI, що викликає занепокоєння щодо прав споживачів.