റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ നിയമിച്ചതായി കേന്ദ്ര മന്ത്രിസഭ അറിയിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ചിന്റെ ഡയറക്ടർ ജനറൽ ആയിരുന്നു പൂനം ഗുപ്ത. ജനുവരിയിൽ മൈക്കൽ പത്ര രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം.
പൂനം ഗുപ്തയുടെ നിയമനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. രാജ്യാന്തര സാമ്പത്തിക രംഗത്ത് വിപുലമായ പരിചയസമ്പത്തുള്ള വ്യക്തിയാണ് പൂനം ഗുപ്ത. ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ വാഷിംഗ്ടൺ ഡിസിയിലും മറ്റും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലും മേരിലാൻഡ് സർവകലാശാലയിലും അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മേരിലാൻഡ് സർവകലാശാലയിൽ നിന്ന് എക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുള്ള പൂനം ഗുപ്ത, 1998-ൽ ബാങ്ക് പ്രൈസ് അവാർഡ് നേടിയിരുന്നു. ഇന്റർനാഷണൽ ഇക്കണോമിക്സിൽ സമർപ്പിച്ച പിഎച്ച്ഡി പ്രബന്ധത്തിനായിരുന്നു അവാർഡ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിലും പതിനാറാം ധനകാര്യ കമ്മീഷന്റെ ഉപദേശക കൗൺസിൽ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.
Story Highlights: Poonam Gupta, a seasoned economist and former director general of NCAER, has been appointed as the new deputy governor of the Reserve Bank of India.