തിരുവമ്പാടി: റസാഖിന്റെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിച്ചു; കെഎസ്ഇബി ജീവനക്കാർക്കെതിരെ കേസ്

Anjana

തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചതായി റിപ്പോർട്ട്. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി കണക്ഷൻ നൽകി. എന്നാൽ, കെഎസ്ഇബി നൽകിയ സത്യവാങ് മൂലത്തിൽ റസാഖിന്റെ കുടുംബം ഒപ്പുവെച്ചില്ല. സത്യവാങ് മൂലം സംബന്ധിച്ച് കളക്ടർ പ്രത്യേക നിർദേശം നൽകിയിട്ടില്ലെന്ന് തഹസിൽദാർ വ്യക്തമാക്കി.

വിഷയം വീട്ടുകാരുമായി ചർച്ച ചെയ്യാൻ താമരശേരി തഹസിൽദാറെ കളക്ടർ ചുമതലപ്പെടുത്തിയിരുന്നു. തഹസിൽദാറും കെഎസ്ഇബി ഉദ്യോഗസ്ഥരും റസാഖിന്റെ വീട്ടിൽ എത്തി ചർച്ചകൾ നടത്തിയതിനു ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. എന്നാൽ, വൈദ്യുതി ബില്ല് അടക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തതായും റിപ്പോർട്ടുകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീട്ടുടമ റസാക്കിന്റെ ഭാര്യ മറിയം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കെഎസ്ഇബി ജീവനക്കാരായ പ്രശാന്ത്, അനന്തു എന്നിവർക്കെതിരെയാണ് തിരുവമ്പാടി പോലീസ് കേസെടുത്തത്. ജീവനക്കാർ അസഭ്യം പറഞ്ഞെന്നും, മറിയത്തിന് മാനഹാനി ഉണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. അജ്മലിന്റെ വീട്ടിലുള്ള ബിൽ ഓൺലൈനായി അടച്ചിട്ടും കണക്ഷൻ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്. നേരത്തെ തിരുവമ്പാടി കെഎസ്ഇബി ഓഫീസ് അജ്മൽ അക്രമിച്ചിരുന്നു. തുടർന്നാണ് വീടിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്.