
തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം തേനീച്ചയുടെ ആക്രമണമേറ്റ് എട്ട് പേർക്ക് പരിക്ക്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.സംഭവത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്.
റോഡിന് സമീപത്തെ മരത്തിലായിരുന്ന തേനീച്ച കൂട്ടിൽ പക്ഷി വന്ന് കൊത്തുകയും കൂട് ഇളകി തേനീച്ചകൾ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്.
സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവർക്കും രണ്ട് ഓട്ടോ ഡ്രൈവർമാർക്കുമാണ് തേനീച്ചയുടെ അക്രമണത്തെ തുടർന്ന് പരിക്കേറ്റത്.
ഇവരിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Story highlight : Eight people injured in bee attack.