മെഡിക്കൽ,ദന്തൽ അഖിലേന്ത്യാ പ്രവേശനങ്ങൾക്ക് സംവരണം ഏർപ്പെടുത്തി. കേന്ദ്രസർക്കാരാണ് പ്രവേശനത്തിന് സംവരണം നടപ്പിലാക്കിയത്.
സംവരണ വിഭാഗത്തിൽ ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനവുമാണ് സംവരണം ഏർപ്പെടുത്തിയത്.
എംബിബിഎസ്,ബിഡിഎസ്, എംഡി, എംഎസ്, എംഡിഎസ് ഡിപ്ലോമ തുടങ്ങിയ കോഴ്സുകളിലെ അർഹരായ വിദ്യാർഥികൾക്ക് സംവരണം ലഭിക്കും.
ആദ്യഘട്ടത്തിൽ 5500 ഓളം ഇരു വിഭാഗങ്ങളിലുമുള്ള വിദ്യാർഥികൾക്കാണ് പ്രയോജനം ലഭിക്കുക. ആരോഗ്യ മേഖലകളിലെ വിദ്യാർഥികൾക്ക് സംവരണം നടപ്പിലാക്കിയത് ചരിത്രപരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡിഗ്രി,പിജി കോഴ്സുകളിൽ വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായിരിക്കും നിലവിൽ ആനുകൂല്യം ലഭിക്കുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Story Highlights: Educational Reservation for Medical, Dental Entrance