സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി; പൊതുജനങ്ങളുടെ സഹായം വേണ്ടിവന്നേക്കും: മന്ത്രി.

Anjana

kerala school opening november
kerala school opening november
Photo credit – montfortvalley

പിടിഎ ഫണ്ട് കുറവുള്ള സ്ഥലങ്ങളിലെ സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി പൊതുജനങ്ങളുടെ സഹായവും വേണ്ടതായി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 

സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഭീമമായ തുക നൽകുന്നത് പ്രയാസമാണെന്നും അതാത് സ്ഥലങ്ങളിലെ എംപിമാർ, എംഎൽഎമാർ എന്നിവരിൽനിന്നും സഹായം തേടുമെന്നും മന്ത്രി വിശദമാക്കി. കൂടാതെ സ്കൂളുകൾക്ക് പ്രത്യേകമായി കെഎസ്ആർടിസി സർവീസ് പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇക്കാര്യം സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി ചൊവ്വാഴ്ച ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.അതേസമയം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ അധ്യാപക സംഘടനകളുമായി ചർച്ച നടക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

രക്ഷിതാക്കൾ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Story Highlights: Education Minister about School Re-Opening