എടയാർ പൊട്ടിത്തെറി: നിയമലംഘനം നടത്തി കമ്പനി; അന്വേഷണം ഉടൻ

നിവ ലേഖകൻ

Edayar explosion illegal boiler operation

എറണാകുളം എടയാർ സംസ്കരണ കേന്ദ്രത്തിലെ പൊട്ടിത്തെറിയിൽ കമ്പനി നിയമവിരുദ്ധമായി ബോയിലർ പ്രവർത്തിപ്പിച്ചതായി ഫാക്ടറീസ് ആൻഡ് ബോയിലർ വകുപ്പ് ഡയറക്ടർ പി പ്രമോദ് വെളിപ്പെടുത്തി. ലൈസൻസ് ഇല്ലാതെയും പ്രത്യേക പരിശീലനം ലഭിച്ചവരല്ലാതെയുമാണ് ബോയിലർ പ്രവർത്തിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവ സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥർ എത്തി ഉടൻ നടപടി സ്വീകരിക്കുമെന്നും കമ്പനി നിരോധിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെ ബിനാനിപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ ഫോർമ്മൽ ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്.

മൃഗ കൊഴുപ്പ് സംസ്കരണ ശാലയായി പ്രവർത്തിക്കുന്ന പ്ലാൻ്റിൽ ബോയിലറിലുണ്ടായ മർദ്ധ വ്യത്യാസമാണ് അപകടകാരണം. അപകടത്തിൽ ഒഡീഷ സ്വദേശിയായ അജയ് വിക്രമന് എന്നയാൾ മരിച്ചു.

പരിക്കേറ്റ മൂന്ന് പേരെ കളമശേരി മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. അതേസമയം, പൊട്ടിത്തെറിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കമ്പനിയിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

  ജപ്തിയെ തുടർന്ന് വീട് നഷ്ടപ്പെട്ട വയോധിക മരിച്ചു

അപകട സമയത്ത് നാല് തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്.

Story Highlights: Edayar industrial sector explosion; Boiler operated without license and proper training

Related Posts
ആശാ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് സലിം കുമാർ
Asha workers protest

ആശാ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് നടൻ സലിം കുമാർ. പഴനിയിലും ശബരിമലയിലും നടത്തുന്ന Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കെ രാധാകൃഷ്ണൻ എംപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
Karuvannur Bank Scam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എംപിയെ ഏഴര മണിക്കൂർ Read more

കണ്ണൂർ കേളകത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
Kannur accident

കണ്ണൂർ കേളകം മലയമ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ Read more

വീട്ടിലെ പ്രസവം അപകടകരം; തെറ്റായ പ്രചാരണം കുറ്റകരമെന്ന് വീണാ ജോര്ജ്ജ്
home birth

വീട്ടില് പ്രസവിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്ജ്. സോഷ്യല് Read more

  ജീൻ-ക്ലോഡ് വാൻ ഡാമിനെതിരെ മനുഷ്യക്കടത്ത് കേസ്
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 130 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 130 പേർ അറസ്റ്റിലായി. ഏപ്രിൽ ഏഴിന് Read more

ആശാ വർക്കർമാരുടെ തുറന്ന കത്ത് എം.എ. ബേബിക്ക്
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. Read more

വെള്ളാപ്പള്ളിയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ; സ്വീകരണയോഗത്തിൽ പങ്കെടുക്കും
Saji Cherian

വെള്ളാപ്പള്ളി നടേശന്റെ സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയുടെ നേതൃത്വം മാതൃകാപരമെന്ന് Read more

16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more

  ആശാ വർക്കേഴ്സ് സമരം: ഐ.എൻ.ടി.യു.സി നേതാവിന്റെ വിമർശനത്തിന് മറുപടി
കെഎസ്ആർടിസിക്ക് 102.62 കോടി രൂപ സർക്കാർ സഹായം
KSRTC financial aid

കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും Read more

അതിഥി തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
migrant workers education

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. മെയ് Read more

Leave a Comment