ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന പൂട്ടോളി മഹാദേവൻ എന്ന ആന ഇടഞ്ഞു. ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ കുളിപ്പിക്കുന്നതിനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ആന ഇടഞ്ഞതിനെ തുടർന്ന് നിരവധി വാഹനങ്ങൾ തകർന്നു. മൂന്ന് കാറുകൾ, ഒരു ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ, സമീപത്തെ മതിലിന്റെ ഒരു ഭാഗം എന്നിവയാണ് ആന തകർത്തത്. തോപ്പുംപടിയിൽ നിന്ന് ഇടക്കൊച്ചിയിലേക്കുള്ള റോഡിലും ഇടക്കൊച്ചിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആനയെ നിയന്ത്രിക്കാൻ കൂടുതൽ എലിഫന്റ് സ്ക്വാഡിനെ സ്ഥലത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തെ ഒഴിവാക്കാൻ പോലീസ് നിർദേശം നൽകി. ആറാട്ട് എഴുന്നള്ളിപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിതമായി ആന ഇടഞ്ഞത്. ക്ഷേത്രത്തിന് സമീപം വെച്ചാണ് സംഭവം.
Story Highlights: An elephant brought for a temple festival in Edakochi turned violent, damaging vehicles and property.