യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ പോലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനമുണ്ടാക്കാൻ കഴിയുന്ന പുതിയ സംവിധാനമായ സൂപ്പർ ഫോളോസ് ഫീച്ചറാണ് ട്വിറ്റർ അവതരിപ്പിച്ചത്. ഉള്ളടക്കങ്ങൾ വരിക്കാർക്ക് മാത്രമായി പങ്കുവെക്കുന്നതിലൂടെ ക്രിയേറ്റർമാർക്ക് പ്രതിമാസ വരുമാനം നേടാൻ കഴിയും.
യുഎസിലും കാനഡയിലുമാണ് നിലവിൽ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഇത് ഐഓഎസ് ഉപയോക്താക്കൾക്കാണ് പ്രയോജനപ്പെടുത്താൻ സാധിക്കുക. ആഗോളതലത്തിലുള്ള ഐഓഎസ് ഉപയോക്താക്കളിലേക്ക് അധികം വൈകാതെ തന്നെ സേവനം എത്തുമെന്ന് ട്വിറ്റർ അറിയിച്ചു.
പെയ്ഡ് സബ്സ്ക്രിപ്ഷനിലൂടെയും ടിപ്പ് നൽകുന്നതിലൂടെയുമാണ് വരുമാനം ലഭിക്കുക. ഇതു മുഖേന 750 കോടി ഡോളർ വാർഷിക വരുമാനം നേടുന്നതിനായുള്ള പദ്ധതിയാണ് ട്വിറ്റർ ഒരുക്കിയിരിക്കുന്നത്. 2.99 ഡോളർ, 4.99 ഡോളർ, 9.99 ഡോളർ തുടങ്ങി ക്രിയേറ്റർമാർക്ക് പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്ക് ഉറപ്പിക്കാം.
ഈ രീതിയിൽ ആളുകൾ ഏറ്റവും കൂടുതൽ കാണുന്ന ഉള്ളടക്കങ്ങളിൽ നിന്നും വരുമാനമുണ്ടാക്കാം. ഉപയോക്താക്കൾക്ക് ട്വിറ്ററിൽ മോശം കമന്റിടുന്നവരെ ഏഴ് ദിവസത്തേക്ക് ബ്ലോക്ക് ചെയ്യാൻ കഴിയുന്ന സേഫ്റ്റി മോഡ് സുരക്ഷാ ഫീച്ചറും ഇന്ന് ട്വിറ്റർ അവതരിപ്പിക്കും.
Story highlight :Earn money from Twitter.