ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം; പ്രതികരണവുമായി വ്യവസായി

Anjana

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. നിക്ഷേപം വകമാറ്റി ഉപയോഗിച്ചു എന്ന ആരോപണത്തിലാണ് ഇഡി പ്രാഥമിക അന്വേഷണം നടത്തുന്നത്. എന്നാൽ ഇത് സാധാരണ നടപടിയാണെന്നും താൻ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകിയെന്നും ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.

ഒന്നര മാസം മുമ്പ് കണക്കുകൾ ഹാജരാക്കാൻ ഇഡി നിർദേശിച്ചിരുന്നതായി ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തി. എല്ലാ കണക്കുകളും താൻ സമർപ്പിച്ചിട്ടുണ്ടെന്നും അവയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം തന്നെ കേസ് അവസാനിപ്പിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചായപ്പൊടിയ്ക്കൊപ്പം കൂപ്പൺ വച്ച് വിൽക്കുന്നുവെന്നും 25 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നിരവധി പേർക്ക് നൽകുന്നുവെന്നുമുള്ള പരാതിയിലാണ് തനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തി. ഇത് നിയമവിരുദ്ധമായ ലോട്ടറിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.