
കണ്ണൂർ : ബുൾ ജെറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന എബിൻ, ലിബിൻ എന്നിവരുടെ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ റജിസ്ട്രേഷൻ ആറ് മാസത്തേക്ക് റദ്ദാക്കി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് മോട്ടർ വാഹന വകുപ്പിന്റെ ഇങ്ങനെയൊരു നടപടി. മോട്ടർ വാഹന വകുപ്പ് ഇ ബുൾ ജെറ്റിനെതിരായ കേസിൽ മുൻപ് തലശ്ശേരി എസിജെഎം കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.
42,400 രൂപ പിഴ അടയ്ക്കാത്തതിനാലാണ് കുറ്റപത്രം സമർപ്പിച്ചത്. 1988ലെ മോട്ടർ വാഹന വകുപ്പ് നിയമവും, കേരള മോട്ടർ നികുതി നിയമവും ലംഘിച്ചതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
Story highlight : E Bull Jet’s vehicle registration suspended.