കൊല്ലത്തും വടകരയിലും വൻ മയക്കുമരുന്ന് വേട്ട

Anjana

Drug Bust

കൊല്ലത്തും വടകരയിലുമായി വൻ മയക്കുമരുന്ന് വേട്ട. കൊല്ലത്ത് 90 ഗ്രാം എംഡിഎംഎയുമായി യുവതിയും വടകരയിൽ എട്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമാണ് പിടിയിലായത്. കർണാടകത്തിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ കൊല്ലം നഗരത്തിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താനായിരുന്നു യുവതിയുടെ ശ്രമം. ബംഗ്ലൂരു-കൊച്ചി-കൊല്ലം മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയാണ് പിടിയിലായ അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ നീണ്ടകര പാലത്തിനു സമീപം വെച്ചാണ് അനിലയെ പിടികൂടിയത്. പോലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയെങ്കിലും ആലത്തറമൂട് ശക്തികുളങ്ങര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് പോലീസ് വാഹനം തടയുകയായിരുന്നു.

കാറിൽ നടത്തിയ പരിശോധനയിൽ 50 ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ അനിലയുടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40.5 ഗ്രാം കൂടി കണ്ടെത്തി. കൊല്ലം എസിപി എസ് ഷെറീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന.

  വടകരയിൽ ആറ് ബൈക്കുകൾ മോഷ്ടിച്ച അഞ്ച് വിദ്യാർത്ഥികൾ പിടിയിൽ

വടകര റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ആർ പി എഫും പോലീസും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായത്. മയക്കുമരുന്ന് കേസുകളിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Story Highlights: Police seized 90 grams of MDMA in Kollam and 8 kg of cannabis in Vadakara.

Related Posts
കൊല്ലത്ത് യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും എംഡിഎംഎ
MDMA

കൊല്ലത്ത് യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് 96 ഗ്രാം എംഡിഎംഎ പിടികൂടി. അഞ്ചാലമൂട് സ്വദേശിനിയായ Read more

എസ്‌കെഎൻ 40 കേരള യാത്രയ്ക്ക് കൊല്ലത്ത് പ്രൗഢഗംഭീര വരവേൽപ്പ്
SKN 40 Kerala Yatra

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ രണ്ടാം ദിനത്തിൽ കൊല്ലത്ത് പ്രൗഢഗംഭീരമായ വരവേൽപ്പാണ് ട്വന്റിഫോർ ചീഫ് എഡിറ്റർ Read more

  14കാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ
വ്യാജ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലത്ത് അറസ്റ്റിൽ
Kollam Theft

കൊല്ലം ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥനെന്ന് വ്യാജേന പരിചയപ്പെടുത്തി പണം തട്ടിയെടുത്തയാളെ കുണ്ടറ പോലീസ് Read more

എസ്\u200cകെഎൻ ഫോർട്ടി കേരള യാത്ര: കൊല്ലത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ
SKN40 Kollam

ശാസ്താംകോട്ടയിൽ നിന്നാരംഭിച്ച എസ്\u200cകെഎൻ ഫോർട്ടി കേരള യാത്രയിൽ നിരവധി പേർ പങ്കെടുത്തു. ലഹരി Read more

മയ്യനാട്ടിലെ കുടുംബ ദുരന്തം: രണ്ടര വയസുകാരനെ കൊന്ന് മാതാപിതാക്കളുടെ ആത്മഹത്യ
Kollam Family Suicide

മയ്യനാട് താന്നിയിൽ രണ്ടര വയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. Read more

കൊല്ലത്ത് കുഞ്ഞിനെ കൊന്ന് മാതാപിതാക്കളുടെ ആത്മഹത്യ
Kollam Suicide

കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. താന്നി Read more

നെടുമ്പാശ്ശേരിയിൽ 15 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ; ഓച്ചിറയിൽ കഞ്ചാവ് കൃഷി നടത്തിയ യുവാക്കളും അറസ്റ്റിൽ
Cannabis Seizure

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 15 കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിലായി. രാജസ്ഥാൻ Read more

  കൊല്ലത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ആത്മഹത്യ ചെയ്തു
എസ്കെഎൻ 40 കൊല്ലത്ത്; ലഹരി വിരുദ്ധ സന്ദേശവുമായി ആർ. ശ്രീകണ്ഠൻ നായർ
SKN 40

ലഹരിവിരുദ്ധ സന്ദേശവുമായി ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN Read more

ഇൻസ്റ്റഗ്രാം വഴി പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 27-കാരൻ അറസ്റ്റിൽ
sexual assault

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 27-കാരൻ Read more

കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി; മൂന്ന് ജില്ലകളിലും പരിഭ്രാന്തി
Bomb Threat

കൊല്ലം കളക്ട്രേറ്റിലേക്ക് ബോംബ് ഭീഷണി സന്ദേശം ഇമെയിൽ വഴി ലഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട Read more

Leave a Comment