കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം; 15കാരി ആശുപത്രിയിൽ.

നിവ ലേഖകൻ

കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം
കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം

മുംബൈ ഡോമ്പിവ്ലിയിൽ 15 വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ 33 പേർക്കെതിരെ പോലീസ് കേസെടുത്തു.  24 പേരെ അറസ്റ്റ് ചെയ്തതിൽ ഏഴു പേർക്കായി പോലീസിന്റെ തിരച്ചിൽ തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കഴിഞ്ഞ ജനുവരി 29 മുതൽ ഈ മാസം 22 വരെ എട്ടു മാസത്തോളമായി പെൺകുട്ടിയുടെ കാമുകൻ അടക്കമുള്ള യുവാക്കളുടെ സംഘം പെൺകുട്ടിയെ കൂട്ട പീഡനത്തിന് ഇരയാക്കുകയായിരുന്നു.

 ജനുവരിയിൽ പെൺകുട്ടിയുടെ കാമുകൻ ആദ്യം പീഡിപ്പിച്ചതിനു ശേഷം ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പിന്നീട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലവട്ടം പീഡിപ്പിക്കുകയായിരുന്നു. ശേഷം കാമുകനും സുഹൃത്തുക്കളും ചേർന്ന് അഞ്ചു പ്രാവശ്യം മുംബൈയിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു.

 കഴിഞ്ഞ ദിവസം പെൺകുട്ടി ബന്ധുവിനോട് കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതിപ്പെട്ടു. തന്നെ പീഡിപ്പിച്ച 33 പേരുടെ പേരുകളും പെൺകുട്ടി പോലീസിന് നൽകി.

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ

ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. ലൈംഗികപീഡനം, കൂട്ട ബലാത്സംഗം, തുടർച്ചയായ പീഡനം, പോക്സോ തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.

Story Highlights: Dombivli Gangrape case.

Related Posts
മുംബൈയിൽ ഒരു ചായയ്ക്ക് 1000 രൂപയോ?; ഞെട്ടലോടെ പ്രവാസി മലയാളി
india cost of living

ദുബായിൽ താമസിക്കുന്ന മലയാളി വ്ളോഗർ പരീക്ഷിത് ബലോച്ച്, ഇന്ത്യയിലെ ജീവിതച്ചെലവ് വർദ്ധിച്ചതിലുള്ള ആശങ്ക Read more

ഓൺലൈൻ പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച വയോധികയ്ക്ക് 18.5 ലക്ഷം രൂപ നഷ്ടമായി
online milk order scam

മുംബൈയിൽ ഓൺലൈൻ ഡെലിവറി ആപ്പ് വഴി പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച 71 Read more

മുംബൈ: 2.9 കോടിയുടെ സ്വർണ്ണവുമായി മുങ്ങിയ ഡെലിവറി ബോയ് രാജസ്ഥാനിൽ പിടിയിൽ
Gold theft case

മുംബൈയിലെ ജ്വല്ലറികളിൽ നിന്ന് 2.9 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളുമായി മുങ്ങിയ ഡെലിവറി ബോയിയെ Read more

  ഇടുക്കിയിൽ മകന്റെ മർദനത്തിൽ പിതാവിന് ഗുരുതര പരിക്ക്; പ്രതിയെ കസ്റ്റഡിയിലെടുത്തു
പ്രാവുതീറ്റ: കബൂത്തര് ഖാന അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു
Kabutar Khana closure

മുംബൈയിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കബൂത്തർ ഖാനകൾ അടച്ചുപൂട്ടാനുള്ള കോർപ്പറേഷൻ തീരുമാനത്തിനെതിരെ പ്രതിഷേധം Read more

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് സ്കോളർഷിപ്പ് വിതരണം ചെയ്തു
Mumbai student scholarship

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ്, HSC, SSLC പരീക്ഷകളിൽ മികച്ച വിജയം Read more

ഫേസ്ബുക്ക് പ്രണയം ഒമ്പത് കോടി തട്ടിപ്പിൽ കലാശിച്ചു; മുംബൈയിലെ വയോധികന് നഷ്ടപ്പെട്ടത് വൻ തുക
Facebook romance scam

മുംബൈയിൽ 80-കാരനായ വയോധികന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 'സുഹൃത്തി'ൽ നിന്ന് ഒമ്പത് കോടി രൂപ Read more

പ്രാവുകൾക്ക് തീറ്റ നൽകുന്നതിന് വിലക്ക്; പ്രതിഷേധം ശക്തമാക്കി മൃഗസ്നേഹികൾ
Mumbai pigeon feeding

മുംബൈ നഗരത്തിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രാവുകൾ Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
ഒഡീഷയിൽ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ മരിച്ചു; പ്രതികളെ പിടികൂടിയില്ല
Odisha girl death

ഒഡീഷയിലെ പുരിയിൽ യുവാക്കൾ തീകൊളുത്തിയ 15 വയസ്സുകാരി ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചു. Read more

ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതം
Husband Stabbing Wife

പത്തനംതിട്ടയിൽ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ ശ്യാമ മരിച്ചു. കുടുംബവഴക്കിനിടെ ശ്യാമയുടെ പിതാവിനും Read more

ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്; സംഭവം ഭുവനേശ്വറിൽ
Bhubaneswar double murder

ഭുവനേശ്വറിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. ഒഡീഷയിലെ മയൂർബഞ്ച് സ്വദേശിയായ Read more