
കൊച്ചി: കാക്കനാട് നായയെ അടിച്ചുകൊന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കാക്കനാട് ഗ്രീൻ ഗാർഡനിലാണ് മൂന്നു തമിഴ്നാട് സ്വദേശികൾ നായയെ അടിച്ചുകൊന്ന് പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോയത്. ഇന്നലെയായിരുന്നു സംഭവം നടന്നത്.
വടിയുമായി നായയുടെ പിറകെ പോയ ഇവർ നായയെ വലിച്ചിഴച്ച് പിക്കപ്പ് വാനിലേക്ക് വലിച്ചെറിയുകയായിരുന്നു.
അതേസമയം നഗരസഭയുടെ അനുമതിയോടെയാണ് നായയെ പിടിക്കുന്നത് എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ തങ്ങൾ ആർക്കും അനുവാദം കൊടുത്തിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി.ഇതോടെയാണ് കൊച്ചിയിലെ ഹോട്ടലുകളിൽ നായയിറച്ചി ഉപയോഗിക്കുന്നെന്ന പരാതി എത്തിയത്.
Story Highlights: Dog beaten to death in kakkand, police investigates about dog meat usage in hotels.