ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ തേടി റോബോട്ടിക് സാങ്കേതിക വിദ്യ

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ തിരച്ചിലിനായി എൻഡിആർഎഫിന്റെയും നേവിയുടെയും സഹായം തേടി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഇപ്പോൾ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിൻ്റെ സാങ്കേതിക സഹായമാണ് ഇതിനായി ഉപയോഗിക്കുന്നത്. നൈറ്റ് വിഷൻ ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉടൻ പരിശോധന ആരംഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടാമത്തെ പ്ലാറ്റ്ഫോമിന് അടിയിൽ വരെ സ്കൂബ ടീമിന് എത്താൻ കഴിഞ്ഞിരുന്നു. എന്നിട്ടും ആളെ കണ്ടെത്താനായില്ല. പ്രധാന ടണലിൽ 40 മീറ്ററിനപ്പുറത്തേക്ക് സ്കൂബ ടീമിന് നീങ്ങാൻ കഴിഞ്ഞില്ല. ടണലിന് താഴെ ഒരാൾപ്പൊക്കത്തിൽ ചെളിയും മാലിന്യവും.

250 മീറ്ററാണ് റെയിൽ വേ പ്ലാറ്റ്ഫോമിന് അടിയിലുള്ള ആമയഴിഞ്ചൻ തോടിന്റെ നീളം. സ്കൂബ ടീം ഒഴികെയുള്ളവരുടെ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നുണ്ട്. രാവിലെ 10 മണിക്കായിരുന്നു ജോയിയെ കാണാതായത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്.

  തൊടുപുഴയിൽ കച്ചവട പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം

രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട് ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്. മാരായമുട്ടം വടകരയിൽ അമ്മയ്ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നതായിരുന്നു ജോയിയുടെ വരുമാനമാർഗം. ഇതിനിടെയാണ് കരാറുകാർ വിളിച്ചപ്പോൾ തോട് വൃത്തിയാക്കുന്ന ജോലിക്കായി പോയത്.

Related Posts
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
IB officer death

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മൂന്നര ലക്ഷം Read more

തിരുവനന്തപുരം യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്: 20 ഗ്രാം കഞ്ചാവ് പിടികൂടി
Excise raid cannabis

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 20 Read more

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന; 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
cannabis seizure

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന നടത്തി. ആളില്ലാതിരുന്ന മുറിയിൽ Read more

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്തിന്റെ ബന്ധുവീട്ടിൽ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്
IB officer death

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ഒളിവിൽ കഴിയുന്ന സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ Read more

  പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ
സെന്റ് ആൻഡ്രൂസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
Auto-rickshaw accident

തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ബീച്ചിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരൻ Read more

എംഡിഎംഎയുമായി കരമനയിൽ യുവാവ് പിടിയിൽ
MDMA Thiruvananthapuram

തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പിൽ നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ Read more

വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു
Vithura accident

വിതുരയിൽ നടന്ന കാർ-സ്കൂട്ടർ കൂട്ടിയിടിയിൽ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നായിഫ് (17) Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് ഒളിവിൽ
IB officer suicide

ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഐ.ബി. ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് Read more

  എമ്പുരാൻ വിവാദം: ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് സന്ദീപ് വാര്യർ
ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കാൻ തീരുമാനം
Asha workers strike

തിരുവനന്തപുരത്ത് ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് Read more

ആശാ വർക്കേഴ്സ് സമരം ശക്തമാക്കുന്നു; തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധം
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം അമ്പതാം ദിവസത്തിലേക്ക്. ഓണറേറിയവും ഇൻസെന്റീവും ലഭിക്കാത്തതിൽ Read more