ഹരിത-എംഎസ്എഫ് വിവാദം: മുസ്ലിംലീഗിൽ അഭിപ്രായ ഭിന്നത.

Anjana

ഹരിത എംഎസ്എഫ് വിവാദം
ഹരിത എംഎസ്എഫ് വിവാദം

എംഎസ്എഫിന്റെ വനിതാവിഭാഗത്തിലെ നേതാക്കളെ അപമാനിച്ചെന്ന വിവാദത്തിൽ മുസ്ലിം ലീഗിൽ ഭിന്നാഭിപ്രായം. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

എന്നാൽ തെറ്റ് ആര് ചെയ്തിട്ടുണ്ടെങ്കിലും നടപടി ഉറപ്പെന്നാണ് മുൻ മന്ത്രി കെ.എം മുനീർ പറഞ്ഞത്. മുസ്ലിം ലീഗിൽ ഭിന്നഭിപ്രായങ്ങളുള്ള സാഹചര്യത്തിൽ മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗത്തിൽ നിർണായക തീരുമാനമെടുക്കാനാണ് സാധ്യത.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരാതി പിൻവലിക്കണമെന്ന് ഹരിതാ വിഭാഗത്തോട് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും നിരാകരിച്ചിരുന്നു. തുടർന്ന് വൻ വിവാദത്തിലേക്ക് വഴിതെളിയിക്കുകയായിരുന്നു.

Story Highlights: Dispute in Muslim League about MSF-Haritha issue.